Monday, February 11, 2008

ഹരികുമാര്‍ സംഭവം



വാസ്‌തവത്തില്‍ ഹരികുമാര്‍ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്‌തുതകളെ ഇനിയെങ്കിലും പരിശോധിക്കാതിരിക്കുന്നത്‌ വലിയ തെറ്റായിരിക്കുമെന്ന് തോന്നുന്നു.

ഹരികുമാര്‍ ബ്ലോഗിന്‌ എതിരല്ല.

അയാള്‍ രണ്ടു മാസം കൊണ്ട്‌ നൂറ്‌ പോസ്‌റ്റുകള്‍ ഇട്ടു. ആര്‍ക്കും ചെയ്യാനാകാത്തത്‌.നസീര്‍ കടിക്കാട്‌, രാജന്‍ വേങ്ങര, വല്യമ്മായി, പേര്‌ പേരക്ക,ഉറുമ്പുകള്‍, നിര്‍മ്മല, അഞ്ചല്‍ക്കാരന്‍, എ. ആര്‍ നജിം തുടങ്ങി എത്രയോ പേര്‍ക്ക്‌ ഹരികുമാര്‍ പോസ്റ്റുകള്‍ ഇട്ടു.പണം വാങ്ങി പലയിടങ്ങളിലും എഴുതുന്ന അയാള്‍ എന്തിന്‌ വെറുതെ പോസ്റ്റുകളിട്ട്‌ സമയം കളഞ്ഞു.?ധനനഷ്ടം ഉറപ്പാണെന്ന് അയാള്‍ക്ക്‌ അറിയാതിരിക്കുമോ.അപ്പോള്‍ അയാള്‍ ബ്ലോഗിനെ സ്നേഹിച്ചു എന്നത്‌ വലിയ സത്യമാണ്‌..പലരുടെയും പേരില്‍ പോസ്റ്റുകള്‍ ഇട്ടത്‌ , സ്വന്തം ബ്ലോഗ്‌ പ്രശസ്തമാവാനാണെന്ന് , ബ്ലോഗ്‌ ചെയ്യുന്നവരെങ്കിലും പറയരുത്‌. കാരണം ബ്ലോഗ്‌ പ്രശസ്തമായാലും ഹരികുമാറിന്‌ അത്‌ ഒരു ലാഭവും കൊടുക്കില്ല. എന്നാല്‍ അയാള്‍ ആ സമയവും പണവും പ്രിന്റു മീഡിയയ്ക്ക്‌ വേണ്ടി ഉപയോഗിച്ചാല്‍ അതിലിരട്ടി അയാള്‍ക്ക്‌ തിരിച്ചു കിട്ടും.പണത്തിന്റെ വിലയറിയാവുന്ന പ്രവാസി മലയാളികളോട്‌ ഇത്‌ പറയണോ?ഇത്‌ മനസ്സിലാക്കിയതുകൊണ്ടാണ്‌ സനാതനന്‍ ഹരികുമാറിന്റെ ഇടപെടലിനെ നല്ല രീതിയില്‍ വിലയിരുത്തിയതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

എന്തുകൊണ്ട്‌ ഹരികുമാര്‍ ചിലര്‍ക്ക്‌ അനഭിമതനായി?

ഹരികുമാറിന്റെ പോസ്റ്റുകളില്‍ കമന്റ്‌ എന്ന ഓപ്ഷന്‍ ഉപയോഗിച്ച്‌ ചിലര്‍ അയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളെ വിമര്‍ശിക്കാന്‍ തുടങ്ങി.അതായത്‌, പത്രത്തിലേ പണി, ഖസാക്കിന്റെ ഇതിഹാസത്തെപ്പറ്റിയുള്ള വിമര്‍ശനകൃതി തുടങ്ങിയവ. ഇത്‌ അന്നത്തെ ചര്‍ച്ചകള്‍ വായിച്ചിട്ടുള്ളവര്‍ക്ക്‌ അറിയാം. ഹരികുമാര്‍ എത്രയോ സീനിയറാണെന്ന ചിന്ത മറന്ന് , ബ്ലോഗ്‌ എന്നാല്‍ തങ്ങളുടെ സ്വന്തം മേഖലയാണ്‌ എന്ന അഹങ്കാരത്തില്‍ ചിലര്‍ മുന്നോട്ട്‌ വരുകയാണ്‌ ചെയ്തത്‌.ഇതില്‍ മുന്നില്‍ നിന്നത്‌ ഗുപ്തനാണ്‌. ഇതിന്‌ തെളിവുണ്ട്‌.മാത്രമല്ല, ഇത്‌ ഒരു ഗൂഡാലോചനയാണോയെന്നും സശയിക്കുന്ന അനേകം ബ്ലോഗര്‍മാരുണ്ട്‌.കാരണം ഹരികുമാര്‍ അവതാരിക എഴുതി സഹായിച്ച കുഴൂര്‍ വില്‍സന്‍ , ഹരികുമാര്‍ നൂറ്‌ പോസ്റ്റ്‌ തികച്ചിട്ടും പ്രതികരിച്ചില്ല. അതുവരെ അയാള്‍ ഒരു കമന്റു പോലും ഇട്ടില്ല. എന്നാല്‍ ഗുപ്തന്‍ തുടങ്ങിയവരുമായി ഹരികുമാര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ വില്‍സന്‍ കമന്റിട്ടത്‌ ഹരികുമാറിനെ ഓര്‍ത്ത്‌ ലജ്ജിക്കുന്നു എന്നാണ്‌. ഇതാണ്‌ ശരിയായ ഗൂഡാലോചന.

ഒരു കാര്യം ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഹരികുമാര്‍ ഒരു നല്ല ബ്ലോഗറാണ്‌.അല്ലെങ്കില്‍ അയാള്‍ ഇവിടെ വരില്ലായിരുന്നു.അയാളുടെ പോസ്റ്റുകളിലെ അക്ഷരത്തെറ്റുകള്‍ചൂണ്ടിക്കാട്ടി അയാളെ വെറുക്കുകയാണെങ്കില്‍ അത്‌ ഒരു അജണ്ടയുടെ ഭാഗമായിരിക്കും.അയാളെ ചിലരുടെ സ്വന്തം ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി പുകച്ചുചാടിക്കാന്‍ നില്‍ക്കുന്നവര്‍ക്ക്‌ നമ്മള്‍ എല്ലാവരും ചേര്‍ന്ന് കുടപിടിക്കേണ്ടതുണ്ടോ?സംശയമുള്ളവര്‍ക്ക്‌ ഹരികുമാറിനെ വിളിച്ച്‌ ചോദിച്ച്‌ പോസ്റ്റുകളിടാമായിരുന്നു. അല്ലെങ്കില്‍ നമ്മള്‍ ചെയ്യുന്നത്‌ ചരിത്രപരമായ വിഡ്ഡിത്തമായിരിക്കും.തീര്‍ച്ച.

ഹരികുമാറിനെ പൂര്‍ണമായി ന്യായീകരിക്കാന്‍ ഞാനില്ല.എന്നാല്‍ അയാള്‍ നല്ല പോസ്റ്റ്‌ ഇട്ടില്ല എന്ന് ആര്‍ക്ക്‌ പറയാനൊക്കും. അയാളുടെ പോസ്റ്റില്‍ നല്ലതെന്ന് അയാള്‍ക്ക്‌ തോന്നുന്നത്‌ അല്ലേ കൊടുക്കുക. ഇവിടെ ആരാണ്‌ നല്ല പോസ്റ്റുകള്‍ ഇടുന്നത്‌,?എത്രയോ മോശം എഴുത്തുകള്‍ വന്നുപോകുന്നു.ബ്ലോഗില്‍ മുന്തിയതരം എഴുത്തിനല്ല പ്രസക്തി. സ്ഥിര സാന്നിധ്യത്തിനാണ്‌.
അഭിമാനമുള്ളതുകൊണ്ട്‌, ഇന്നത്തെ ചുറ്റുപാടില്‍ കമന്റ്‌ ഓപ്ഷന്‍ തരാന്‍ എനിക്ക്‌ നിവൃത്തിയില്ല. എന്നാല്‍ ബ്ലോഗ്‌ ജയിക്കട്ടെ .സനാതനന്റെ പോസ്റ്റിന്‌ അനുബബ്ധമായി ഇതു വായിക്കപ്പെടുമെന്ന് കരുതട്ടെ.